Mukkam
മുക്കം നഗരസഭയിൽ വർണ്ണശബളമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

മുക്കം: നഗരസഭ ഭരണസമിതിയുടെയും ജീവനക്കാരുടെയും കുടുംബശ്രീ സി ഡി എസിന്റെയും ആശാ വർക്കർമാരുടെയും ഐസിഡിഎസ് അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മസേനകളുടെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
അഗസ്ത്യൻമുഴിയിൽ നിന്നും മുത്തുക്കുടകളുടെയും വാദ്യമേളത്തിന്റെയും മാവേലിയുടെയും അകമ്പടിയോടെ നൂറുകണക്കിനു ആളുകൾ അണിനിരന്ന ഘോഷയാത്ര മുക്കം നഗരം ചുറ്റി ഇ എം എസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു.
സമാപന സമ്മേളനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. ഡെ. ചെയർ പേഴ്സൻ അഡ്വ: ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ കൗൺസിലർമാർ, കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൻ രജിത, സി ഡി എസ് ചെയർ പേഴ്സൻ സൈറ ബാനു , ഐസിഡിഎസ് സൂപ്പർവൈസർ റീജ, എവി സുധാകരൻ, മുക്കം വിജയൻ ,ബിധാ ബാലൻ, പ്രജിതാ പ്രദിപ് തുടങ്ങിയവർ സംസാരിച്ചു.







