Kodiyathur

കൊടിയത്തൂർ; യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി നേതൃസംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നേതൃസംഗമത്തിൽ നേരിന്റെ രാഷ്ട്രീയത്തിലേക് കടന്ന് വന്ന പഴംപറമ്പ് സ്വദേശികളായ അബ്ദുൽ നാസർ (കുഞ്ഞാണി) കറുത്തേടത്ത്, മുഹമ്മദ്‌ റംഷാദ് തടായിൽ എന്നിവർക്കു സ്വീകരണം നൽകി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ, യുഡിഫ് ചെയർമാൻ കെ.ടി മൻസൂർ, ബ്ലോക്ക് സെക്രട്ടറി അബദുക്ക എന്നിവർ സ്വീകരിച്ചു.

ഷഫീക്ക് കുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൈസൽ കണാംപറംബിൽ സ്വാഗതവും ജംഷീദ് ചോലക്കൽ നന്ദിയും പറഞ്ഞു.

അഡ്വ. സുഫിയാൻ, സി.ജെ ആന്റണി, ബഷീർ പുതിയോട്ടിൽ, റിനീഷ് കൊടിയത്തൂർ, ജമാൽ എരഞ്ഞിമാവ്, ദിവ്യ ഷിബു, രതീഷ് കളകൊടികുന്ന്, സുഹൈർ മാസ്റ്റർ, ഷറഫലി, മാണി പഴംപറമ്പ് തുടങ്ങിയവർ നേത്രത്വം നൽകി.

Related Articles

Leave a Reply

Back to top button