തോട്ടുമുക്കത്ത് ബീവറേജ് ഷോപ്പ് തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം; എസ്.വൈ.എസ് കൊടിയത്തൂർ

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മലയോര മേഖലയായ തോട്ടുമുക്കത്ത് ബെവ്കോയുടെ കീഴിൽ മദ്യഷോപ്പ് അനുവദിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് എസ്.വൈ.എസ് കമ്മറ്റി ആവശ്യപ്പെട്ടു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇവക്കെതിരെ വ്യാപകമായ ബോധവൽക്കരണം നടത്താൻ യോഗം തീരുമാനിച്ചു. മഹല്ല് തല ക്ലാസ്സുകൾ, കുടുംബ യോഗങ്ങൾ, ലഘുലേഖ വിതരണം തുടങ്ങി ലഹിരിയെന്ന സാമൂഹ്യ വിപത്തിനെതിരെയുള്ള വിവിധ പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.
സാമ്പത്തിക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ കാരിയറുകളാക്കി ചൂഷണം ചെയ്യുന്ന വൻ ലോബികളാണ് ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നത്. ഇത്തരം സാമൂഹ്യ ദ്രോഹികളെ അടിച്ചമർത്താൻ തയ്യാറാവണമെന്നും യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു.
ചെറുവാടി ദാറുൽ ഹസനാത്തിൽ വെച്ച് ചേർന്ന യോഗത്തിൽ എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. സമസ്‌ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
കൊടിയത്തൂർ പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റി ജന. സെക്രട്ടറി സി.കെ ബീരാൻകുട്ടി, എസ്.വൈ.എസ് പഞ്ചായത്ത് ട്രഷറർ അബ്ദുൽ അസീസ് ചാത്തപ്പറമ്പ്, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, എസ്.എ നാസർ, സി.ടി മജീദ്, കൊന്നാലത്ത് മമ്മദ്, വൈത്തല അബൂബക്കർ, സാദിഖലി കുറിയേടത്ത്, ഹുസ്സൈൻ കൊന്നാലത്ത്, ഷബീർ മുസ്‌ലിയാർ കൂട്ടക്കടവത്ത്, എസ് മൻസൂർ മാസ്റ്റർ, ഫവാസ് തോട്ടുമുക്കം, ബഷീർ കണ്ടാമ്പറമ്പിൽ, എ.കെ മുനീർ, അഷ്‌റഫ് പാറക്കണ്ടി സംസാരിച്ചു. എസ്.വൈ.എസ്. പഞ്ചായത്ത് ജന. സെക്രട്ടറി എ.കെ അബ്ബാസ് മാസ്റ്റർ സ്വാഗതവും വർക്കിങ്ങ് സെക്രട്ടറി ഡോ. എ.പി ആരിഫ് അലി നന്ദിയും പറഞ്ഞു.







