Kozhikode

കൊയിലാണ്ടി നന്തിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു

കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി അമ്മയും മകനും മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല് വയസ്സുള്ള കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ആനക്കുളം അട്ടവയലിൽ മനുലാലിന്റെ ഭാര്യയാണ് ഹർഷ. കൊല്ലം ചിറക്ക് സമീപം തളിക്ഷേത്രത്തിന് പിറകിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. മകൻ: കാശിനാഥ്. അച്ഛൻ: ശശി, അമ്മ: ഷൈനി.

Related Articles

Leave a Reply

Back to top button