Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ വായനവാര സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

പുല്ലൂരാംപാറ: വിദ്യാർത്ഥി മനസ്സുകളിൽ വായനയുടെ വാടാത്ത വസന്തം തീർത്തുകൊണ്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ വായനവാരാചരണം സമാപിച്ചു. വായനവാര സമാപനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു.

പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ സ്കൂളിലെ പൂർവ അധ്യാപകനും ഗായകനുമായ ഉണ്ണികൃഷ്ണൻ മാസ്റ്റർ സംഗീതാവതരണത്തിലൂടെ ചടങ്ങിനെ ശ്രദ്ധേയമാക്കി.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി അബ്ദുൽ റഷീദ് സംസാരിച്ചു.

വായനവാരാചരണത്തോടനുബന്ധിച്ച് സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
അധ്യാപകരായ സിസ്റ്റർ ഷിനിമോൾ, ആഷിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button