Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

പുല്ലൂരാംപാറ: വിദ്യാർഥികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മാത്യു തുറവക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പൂർവ അധ്യാപകനും രൂപതാ ലഹരിവിരുദ്ധ സമിതി പ്രവർത്തകനുമായ ടി.ടി. തോമസ് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപകരായ പിന്റോ തോമസ്, അനൂപ് ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.

Related Articles

Leave a Reply

Back to top button