Kodanchery

ഭാരത ജോഡോ യാത്രയുടെ വിളംബര ജാഥയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണമൊരുക്കി

കോടഞ്ചേരി-ഇന്ത്യയെ കോപ്പറേറ്റുകൾക്ക് അടിയറവച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കി മോദി സർക്കാരിൻറെ ജനദ്രോഹ നടപടികൾ കർഷകരെയും സാധാരണക്കാരനെയും ബോധ്യപ്പെടുത്തി ഇന്ത്യയെ വീണ്ടെടുക്കാൻ ആണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ. ഭാരത ജോഡോ യാത്രയുടെ വിളംബര ജാഥയ്ക്ക് കോടഞ്ചേരി ടൗണിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പടുത്തുയർത്തിയ ഇന്ത്യയിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളെയും കുത്തുകൾക്ക് അടിയറവച്ച് രാജ്യത്തെ ജനങ്ങളെ മോദി സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുമിക്കുന്ന ചുവടുകൾ
ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ പദയാത്രയുടെ പ്രചരണാർത്ഥം ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ നയിക്കുന്ന ജില്ല വാഹന സന്ദേശയാത്രയ്ക്ക് കോടഞ്ചേരി ടൗണിൽ സ്വീകരണ സമ്മേളനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, പിസി ഹബീബ് തമ്പി, സി ജെ ആൻറണി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിസി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, യുഡിഎഫ് കൺവീനർ ജോർജം എം തോമസ് മച്ചുകുഴി, വിനോദ് കരുവട്ടൂർ, ലിസി ചാക്കോ, വിൻസൻറ് വടക്കേമുറിയിൽ, ജോബി ഇലന്തൂർ, ജോസ് പൈക, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ആൽബിൽ ഊന്നുകല്ലേൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button