Thiruvambady

സോഷ്യൽ മീഡിയ സഹായിച്ചു തിരുവമ്പാടി സ്വദേശിക്ക് നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിച്ചു.

ഫെബ്രുവരി അഞ്ചിന് പുലർച്ചെ കാർ യാത്രക്കിടെ പട്ടാമ്പിയിൽ വച്ചാണ് തിരുവമ്പാടി സ്വദേശി ആൽബിൻ ജോർജിന് രേഖകളും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്.

രേഖകളും പണവും ലഭിച്ച പട്ടാമ്പി കെ എൻ ട്രേഡേഴ്സ് ഉടമ സന്തോഷ് രണ്ടു ദിവസം മുഴുവൻ നീണ്ട അന്വേഷണത്തിനൊടുവിൽ ഉടമസ്ഥനായ തിരുവമ്പാടി സ്വദേശി ആൽബിൻ ജോർജിനെ കണ്ടെത്തി ഇന്ന് വൈകുന്നേരം കൈമാറി.

ഇന്ന് രാവിലെയാണ് നമ്മുടെ ഫെയ്സ്ബുക്ക് Post സന്തോഷിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ അതിൽ കൊടുത്ത നമ്പറിൽ ആൽബിനെ ബന്ധപ്പെട്ട് നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തിച്ചു കൊടുക്കുകയായിരുന്നു.

പേഴ്സിൽ ആൽബിന്റെയും കുടുംബത്തിന്റെയും കുവൈറ്റ് റെസിഡന്റ്‌സ് കാർഡ്‌കൾ ബാങ്ക് എ ടി എം കാർഡുകൾ ഡ്രൈവിംഗ് ലൈസൻസ് (കുവൈറ്റ്&ഇന്ത്യ ) ഏകദേശം12000/- രൂപയും ഉണ്ടായിരുന്നു.

കെ എൻ സന്തോഷിനും ഒപ്പം വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ ഈ വിവരം ഷെയർ ചെയ്ത് സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

📝News Desk Thiruvambady News

Related Articles

Leave a Reply

Back to top button