Malabar FestivalMukkam

പൃഥ്വിരാജ് അനുസ്മരണം സംഘടിപ്പിച്ചു

മുക്കം: അഗസ്ത്യൻ മുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന് വരുന്ന മലബാർ ഫെസ്റ്റിവൽ 2020 കലാസാംസ്കാരിക സദസിന്റെ ഭാഗമായി, അകാലത്തിൽ പൊലിഞ്ഞ മലയോരത്തിന്റെ പ്രിയ കലാകാരൻ പൃഥ്വിരാജ് മുക്കത്തെ അനുസ്മരിച്ച് സ്മരണാഞ്ജലിയും ഗാനസദസും സംഘടിപ്പിച്ചു.

മുക്കം നഗരസഭ കൗൺസിലർ മുക്കം വിജയൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ സിഗ്നിദേവരാജൻ മുഖ്യപ്രഭാഷണവും മുക്കം സലീം അനുസ്മരണ പ്രഭാഷണവും നടത്തി. പി.ജെ അuസ്റ്റിൻ, ദിനേശ് കാരശ്ശേരി, ടീന സ്വരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് പൃഥ്വിരാജ് മുക്കത്തിന്റെ കലാ സുഹൃത്തുക്കൾ ഒരുക്കിയ പഴയ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാന സദസും നടന്നു.

Photo: Rajeev Smart

Related Articles

Leave a Reply

Back to top button