വെൽഫെയർ പാർട്ടി ഗോതമ്പ റോഡ് യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു

കൊടിയത്തൂര്‍ : ജനപക്ഷ രാഷ്ട്രീയത്തിൻ്റെ കരുത്ത് വിളിച്ചോതി വെൽഫെയർ പാർട്ടി ഗോതമ്പ റോഡ് യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു.’വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.
ജീവിക്കാന്‍ സമ്മതിക്കാത്ത സംഘ് പരിവാരിവാര്‍ ഭരണകൂട ഫാഷിസത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്ഷേഭങ്ങള്‍ അന്തിമ വിജയം കാണുമെന്നതിന്റെ സൂചനകളാണ് സമീപകാലത്തെ സുപ്രീംകോടതി വിധി.
ജനകീയജനാധിപത്യ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ട ചില രാഷ്ട്രീയ തടവുകാര്‍ക്ക് ജാമ്യം ലഭിച്ചത് വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ സംഘടിപ്പിച്ച പ്രതിഷേധ സമരങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
യൂനിറ്റ് പ്രസിഡൻറ് അശ്‌റഫ് പി.കെ പതാക ഉയര്‍ത്തി. പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.കെ ഹാജറ യൂനിറ്റ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്ക് ജില്ലാ പ്രസിഡന്റ് അംഗത്വം വിതരണം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു, സെക്രട്ടറി കെ.ടി ഹമീദ്, സിദ്ദീഖ് ചാലില്‍, സാദിഖ് എന്‍ എന്നിവര്‍ സംസാരിച്ചു.
ഗോതമ്പറോഡ് യൂനിറ്റിന്റെ പുതിയ ഭാരവാഹികളായി സാദിഖ് എന്‍ (പ്രസിഡന്റ്), സിദ്ദീഖ് ചാലില്‍ (സെക്രട്ടറി) മുജീബ് എന്‍ (ട്രഷറര്‍), ഷമീമ കെ, അശ്‌റഫ് പി.കെ (വൈസ് പ്രസിഡന്റ്) ഹഫ്‌സര്‍ പി, റസീന വി (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.







