Koodaranji

ബഫർ സോൺ ഭീഷണിയിൽ കണ്ടിലപ്പാറ നിവാസികൾ

കൂടരഞ്ഞി : കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയായ ചാലിയാർ പഞ്ചായത്തിലെ കണ്ടില്ലപാറ വനവാസി ഊരിലെ ആദിവാസി വിഭാഗങ്ങൾ ബഫർ സോൺ കുടിയിറക്കു ഭീഷണിയിൽ.

വർഷങ്ങളായി കൃഷി ചെയ്തു വരുന്ന ഭൂമി ഇഎഫ്എൽ പരിധിയിൽ വരുന്നതാണ് എന്ന് പറഞ്ഞ് നിലമ്പൂർ ഡിഎഫ്ഒ യുടെ കീഴിലുള്ള വനപാലകർ കൃഷി സ്ഥലത്ത് എത്തി കൃഷി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതായാണ് പരാതി. ഇതിനെതിരെ  ഊരുകൂട്ടം പ്രമേയം പാസാക്കുകയും അധികൃതർക്ക് പരാതി കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

പ്രശ്നം പരിഹരിക്കുവാൻ അധികൃതർ തയാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്താൻ  ഊര് കൂട്ടം തീരുമാനിച്ചു എന്ന്  ആദിവാസി മൂപ്പൻ ഗോപാലൻ വ്യക്തമാക്കി.എന്നാൽ ആദിവാസികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വർഷങ്ങളായി ഇഎഫ്എൽ നിർദേശമുള്ള പ്രദേശത്ത് ഭൂമിയുടെ ഉടമസ്ഥ അവകാശം നിർണയിക്കുന്നതു വരെ കൃഷി ഇറക്കാൻ പാടില്ലെന്ന് തീരുമാനം അറിയിക്കുകയാണ് ചെയ്തതെന്നും വനപാലകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button