Kodanchery

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ അംഗങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി: ജന മൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ അംഗങ്ങൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രസ്തുത പരിപാടി കോടഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ കുമാർ കെ.പി ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ച് സബ് ഇൻസ്‌പെക്ടർ അഭിലാഷ് കെ സി ക്ലാസ്സെടുത്തു. സി.ഡി.എസ് ചെയർ പേഴ്സൺ നിഷ റെജി സ്വാഗതം പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസർമരായ ജെസ്സി മാത്യു, റഫീഖ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button