Kodanchery

തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കം

കോടഞ്ചേരി :വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിനെതിരെ താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ഇന്ന് 10:30 ന് കോടഞ്ചേരിയിൽ നിന്നും ആരംഭിച്ചു.

പൊതു ജനങ്ങളുടെയും കുട്ടികളുടെയും ജീവന് ഭീഷണിയും, തൊഴിലെടുത്ത് ജീവിക്കാൻ കഴിയാത്ത രീതിയിൽ വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കൾ ജീവന് ഭീഷണിയും, ജീവിതത്തിന് തടസ്സവും സൃഷ്ടിക്കുകയാണെന്ന് താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിംഗ്.

തെരുവ് നായ്ക്കളെ നിയന്ത്രിച്ച് ജനജീവിതം സ്വാഭാവിക രീതിയിൽ കൊണ്ടുപോക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത മരിയൻ പ്രോലൈഫ് യൂത്ത് വിങ് ന്റെ നേതൃത്വത്തിൽ ജാഥ ക്യാപ്റ്റൻ സുബിൻ തയ്യിൽലാണ് വാഹന പ്രചരണ ജാഥക്ക് നേതൃത്വം നടത്തുന്നത്. 10:30 ന്
കോടഞ്ചേരിയിൽ നിന്നും ആരംഭിച്ചു.

ജാഥയുടെ ഫ്ലാഗ് ഓഫ് കോടഞ്ചേരി ഫൊറോന വികാരി ഫാ: കുര്യാക്കോസ് ഐക്കുളമ്പിൽ നിർവഹിച്ചു. തുടർന്ന് കണ്ണോത്ത്, നെല്ലിപ്പൊയിൽ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ,പുന്നക്കൽ, കൂടരഞ്ഞി,മുക്കം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരവും, ബന്ധപ്പെട്ട അധികാരികൾക്ക് നൽകുവാനുള്ള നിവേദനങ്ങൾക്ക് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒപ്പ് ശേഖരണവും നടത്തുന്നു.വൈകിട്ട് 5 മണിക്ക് തിരുവമ്പാടിയിൽ ജാഥ സമാപിക്കും.

പ്രോ ലൈഫ് ഡയറക്ടർ ഫാ: ജോസ് പെണ്ണാപറമ്പിൽ,പ്രസിഡന്റ് സജീവ് പുരയിടത്തിൽ, സെക്രട്ടറി ജോൺസൺ തെങ്ങുംതോട്ടം, ലൈജു അരീപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button