Thiruvambady

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടിയിൽ സാംസ്കാരിക സംഗമം നടത്തി

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) കൊടുവള്ളി ബ്ലോക്ക് തല വനിതാവേദി, സാംസ്കാരിക വേദി സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി നടത്തി.

ബ്ലോക്കിലെ പത്ത് യൂണിറ്റിലെ അംഗങ്ങൾ പങ്കെടുത്തു. വിവിധ യൂണിറ്റുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും നടന്നു. ബ്ലോക്ക് തലത്തിൽ നടത്തിയ വിവിധ സാഹിത്യ രചനാ മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ് സംഗമം ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു ബ്ലോക്ക് പ്രസിഡന്റ് എം സദാ നന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് എം പി അസൈൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ വി ജോസഫ് സാഹിത്യ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.

ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും ജനറൽ കൺവീനറുമായ കെ കെ അബ്ദുറഹ്മാർ കുട്ടി സ്വാഗതവും ജോയിന്റ് കൺവീനറും തിരുവമ്പാടി യുണിറ്റ് സെക്രട്ടറിയുമായ കെ സി ജോസഫ് നന്ദിയും പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം വി കെ രത്നമ്മ ടീച്ചർ, തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ , ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ പി കെ രാമൻകുട്ടി മാസ്റ്റർ, വനിതാവേദി കൺവീനർ കെ ജെ മോളി എന്നിവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Back to top button