Mukkam
ജീവൻരക്ഷാ ബോധവത്ക്കരണ പരിശീലന ക്ലാസ് നടത്തി

മുക്കം : നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെ ആഭിമുഖ്യത്തിൽ സന്നദ്ധസേന വളണ്ടിയർമാർക്കും നാട്ടുകാർക്കും ജീവൻ രക്ഷാബോധവത്കരണ പരിശീലന ക്ലാസ് നടത്തി.
നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിൽ വച്ച് നടന്ന പരിപാടി വാർഡ് മെമ്പർ ജിജിത സുരേഷ് ഉദ്ഘാടനം ചെയ്തു. ഫയർ റെസ്ക്യു ഓഫീസർ നിപിൻദാസ് ക്ലാസെടുത്തു.
സ്റ്റേഷൻ ഓഫീസർമാരായ പി.ഐ ഷംസുദ്ദീൻ, കെ നാസർ, ഹോംഗാർഡ് കെ രാധാകൃഷ്ണൻ, സന്നദ്ധ സേന ചീഫ് കോഡിനേറ്റർ പി.ടി മുനീർ, ജി അബ്ദുൽ റഷീദ് മാസ്റ്റർ, സി.കെ ഷമീർഎന്നിവർ സംസാരിച്ചു. യുപി അബ്ദുൽ ഹമീദ് മാസ്റ്റർ സ്വാഗതവും യു. നസീബ് നന്ദിയും പറഞ്ഞു.







