Koodaranji

ജീവരേഖ പദ്ധതി കണ്ണ് പരിശോധന ക്യാമ്പ് നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക ആരോഗ്യ പദ്ധതി യായ ജീവരേഖ 2022 ന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെയും ,കൂടരഞ്ഞി കുടുംബാ രോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റ സഹകരണത്തോടെ നടത്തിയ ഡയബറ്റിക് റെറ്റിനോപ്പതി മെഡിക്കൽ ക്യാമ്പിൽ 64 ആളുകൾ പങ്കെടുത്തു. കഴിഞ്ഞ 5 വർഷമായി പ്രമേഹ ബാധിതർ ആയവർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ആദർശ് ജോസഫ് ഉത്ഘാടനം നിർവഹിച്ച ക്യാമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .V.S.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ Dr.പ്രിയ ,Dr.പ്രജീഷ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ് എന്നിവർ ക്ലാസുകൾ എടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ റോസിലി ടീച്ചർ ,ജറീന റോയ് ,സുരേഷ് ബാബു ,എൽസമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു

Related Articles

Leave a Reply

Back to top button