Thiruvambady
മേപ്പാടി-ആനക്കാംപൊയിൽ തുരങ്ക പാത; ഉത്തരവിൽ ദേദഗതി

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാത അനുബന്ധ റോഡ് നിർമാണത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അംഗീകാരം നൽകിയ ഉത്തരവിൽ ഭേദഗതി വരുത്തി. നേരത്തെയുള്ള ഉത്തരവിലെ തിരുവമ്പാടി, കോടഞ്ചേരി എന്നീ വില്ലേജുകൾ എന്നതിന് പകരം തിരുവമ്പാടി, നെല്ലിപ്പോയിൽ എന്നാണ് തിരുത്തിയത്.
താമരശേരി ചുരത്തിനു ബദലായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. 16 കിലോ മീറ്ററാണ് പാതയുടെ മൊത്തം ദൈർഘ്യം കണക്കാക്കിയിരുന്നത്. കള്ളാടിയിൽ നിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും.പദ്ധതി പ്രാവർത്തികമായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ആനക്കാംപൊയിൽ-കള്ളാടി പാത.







