Mukkam

ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ

മുക്കം: ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

തോണി മറിഞ്ഞപ്പോ ൾ ബഹളം വച്ചെങ്കിലും രാത്രിയായതിനാൽ ആരും പുഴയിലിറങ്ങാൻ തയാറായില്ല.

വെസ്റ്റ് കൊടിയത്തൂർ സ്വദേശിയും തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂൾ അധ്യാപകനുമായ കെ.കെ.ഉസ്മാൻ പുഴയിലേക്ക് ചാടി 2 പേരെ സാഹസികമായി രക്ഷപ്പെടുത്തി.

തോണിയിൽ 4 പേർ ഉണ്ടായിരുന്നെങ്കിലും 2 പേർ സ്വയം നീന്തി രക്ഷപ്പെട്ടു. നബീൽ, അൻസിൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button