Thiruvambady

കേരള കോൺഗ്രസ്സ് (എം) തിരുവമ്പാടി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു

തിരുവമ്പാടി : ഒക്ടോബർ 9 കേരള കോൺഗ്രസിന്റെ 58-ആം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഇന്ന് പതാകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ്സ് (എം )

തിരുവമ്പാടി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരത്ത് പതാക ഉയർത്തി, അങ്ങാടിയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് ആഘോഷിച്ചു.

കേരള കർഷക യൂണിയൻ (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ജോസഫ് പൈമ്പിള്ളി പതാക ഉയർത്തിയ ചടങ്ങിൽ വാർഡ് പ്രസിഡന്റ്‌ ജോസ് തോണിപ്പാറ അധ്യക്ഷനായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ്‌മാരായ അഡ്വ :റോബിൻസ്, ശ്രീധരൻ നായർ, ഒ യു അബ്ദുറഹിമാൻ,ശിവദാസൻ,ജിജിൻ കുമാർ, സുബിൻ,ലിനീഷ്, പ്രകാശൻ മേക്കട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button