Mukkam

ആനക്കാംപൊയിൽ മേപ്പാടി തുരങ്ക പാത ഉടൻ യാഥാർത്ഥ്യമാക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

മുക്കം: മലയോര മേഖലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ആനക്കാംപൊയിൽ മേപ്പാടി തുരങ്കപാത ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വയനാട് ചുരത്തിൽ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽ പെട്ട് ദുരിതമനുഭവിക്കുന്നത്. അതിനുള്ള പരിഹാരമായി നിർമ്മിക്കുന്ന തുരങ്ക പാത എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനം ആരംഭിച്ച് പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും, കൂടാതെ കൊയിലാണ്ടി എടവണ്ണ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് വ്യാപാരികൾക്കുണ്ടായിട്ടുള്ള പ്രയാസങ്ങൾ പരിഹരിക്കുകയും, നിർമ്മാണത്തിലെ അപാകതമൂലം സാധനങ്ങൾ നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

മുക്കം വ്യാപാര ഭവനിൽ നടന്ന ചടങ്ങ് കെ വി വി ഇ എസ്‌ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തടത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ പോൾസൺ അറക്കൽ അധ്യക്ഷനായിരുന്നു.

സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ജിജി ഇല്ലിക്കൽ, ട്രെഷറർ സുനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് മാളിക, സെക്രട്ടറിമാരായ ബാബുമോൻ, മനാഫ് കാപ്പാട് മുക്കം യൂണിറ്റ് പ്രസിഡന്റ്‌ അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button