Mukkam

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് ഇന്ന് നടന്ന നിയോജകമണ്ഡലം കൺവെൻഷനിൽ തിരഞ്ഞെടുത്തത്.

പി. പ്രേമൻ (പ്രസിഡന്റ്‌), ജിൽസ് പെരിഞ്ചേരി (വർക്കിങ്ങ് പ്രസിഡന്റ്‌ ), പി ടി ഹാരിസ്, ബി മൊയ്തീൻകുട്ടി, മുഹമ്മദ്‌ പാതിപ്പറമ്പിൽ, ഉസ്സൻ ഗ്രീൻഗാർഡൻ, ബേബി വർഗീസ്, ഷിംജി വരിയംകണ്ടി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, ജോസഫ് പൈമ്പിള്ളി (ജനറൽ സെക്രട്ടറി), റോബർട്ട്‌ അറക്കൽ, ബെന്നി എ ഒ, ജയ്സൺ തോമസ്, ജോൺസൻ വയലിൽ , ഫൈസൽ പി ടി, മുഹമ്മദ്‌ ഷെരീഫ് സെക്രട്ടറിമാരായും, അസ്‌ലം എം.ടി (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മുക്കം വ്യാപാര ഭവനിൽ നടന്ന നിയോജകമണ്ഡലം കൺവെൻഷൻ കെ വി വി ഇ എസ്‌ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തടത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ പോൾസൺ അറക്കൽ അധ്യക്ഷനായിരുന്നു.

സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ജിജി ഇല്ലിക്കൽ, ട്രെഷറർ സുനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് മാളിക, സെക്രട്ടറിമാരായ ബാബുമോൻ, മനാഫ് കാപ്പാട് മുക്കം യൂണിറ്റ് പ്രസിഡന്റ്‌ അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button