Koodaranji

നീരുറവ് നീർത്തടാധിഷ്ഠിത പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി. നീർത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീർച്ചാലുകളുടെയും അവ ഉൾപ്പെടുന്ന നീർത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ഇന്ന് 11 – 10 -22 നു നടന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ. അജിത്ത് പി.എസ്, വാർഡ് മെമ്പർമാരായ ശ്രീമതി. ജെറീന റോയ്, ശ്രീ. ജോണി സെബാസ്റ്റ്യൻ, ശ്രീമതി.ബോബി ഷിബു, ജോയിന്റ് ബി.ഡി.ഒ. ഷിനോദ് കുമാർ, VEO ജോസ് കുര്യാക്കോസ് എന്നിവരുടെ നേത്യത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ ശ്രീമതി. രമ്യ (AE). ശ്രീ. അമൽ (AE) ശ്രീ.മുഹമ്മദ് മുസ്തഫ (AE)എന്നിവർ പദ്ധതിയെ കുറിച്ച്  ക്ലാസ് എടുത്തു. തൊഴിലുറപ്പ് പ്രവർത്തകർ, മേറ്റ് മാർ കർഷകർ, കുടുംബശ്രീ പ്രവർത്തകർ , എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button