Kodiyathur

അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

കൊടിയത്തൂർ : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടും ജീവിക MOS ഉം കിസ്മത് ഡോൺ ബോസ്കോയും സംയുക്തമായി ഗോതമ്പു റോഡിലെ തോണിച്ചാലിലുള്ള അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.

പ്രസ്തുത ക്യാംപ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ശ്രീമതി കോമളം ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മാത്യൂജോണി (കോഡിനേറ്റർ കിസ്മത്ത് പ്രൊജക്ട്) സ്വാഗതം പറയുകയും അമിജേഷ് കെ.വി (കോഡിനേറ്റർ സുരക്ഷാ പ്രൊജക്ട്) അധ്യക്ഷത വഹിക്കുകയും ചെയ്തു.

HI ജയശ്രീ (ചെറുവാടി FHC), JHI ദീപിക (ചെറുവാടി FHC), ജിഷ്ണു (പ്രൊജക്ട് കൗൺസിലർ), ബൈജു ജോസഫ് (ICTC മുക്കം CHC), പാർവതി (ICTC മുക്കം CHC) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

തുടർന്ന് ഉണ്ണികൃഷ്ണൻ എം.എം (സുരക്ഷ പ്രൊജക്ട് മുക്കം സോൺ കോഡിനേറ്റർ) നന്ദി പറയുകയും ചെയ്തു. പ്രസ്തുത ക്യാംപിൽ എയിഡ്സ്, ക്ഷയം, മലേറിയ, ലെപ്രസി, മറ്റ് ലൈംഗീക രോഗങ്ങൾ എന്നിവയുടെ പരിശോധന നടത്തുകയും മരുന്ന് വിതരണം ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Back to top button