Puthuppady

അടിവാരത്തെ കാർവാഷ് കേന്ദ്രം പൊളിച്ച സംഭവം; കാർ വാഷ് പ്രവർത്തിച്ചത് അനധികൃതമായെന്ന് ഭുവുടമ

പുതുപ്പാടി: അടിവാരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കാർവാഷ് സ്ഥാപനം പൊളിച്ചു നീക്കിയ കേസിൽ കാർവാഷ് പ്രവർത്തിച്ചിരുന്നത് അനധികൃതമായിട്ടാണെന്ന് പമ്പ് മാനേജർ ആരോപിച്ചു, ഐ ഓസിയും, മഹിന്ദ്രാ ഇറാ മോട്ടോഴ്സും തമ്മിലുള്ള കരാർ 2020 വരെ നിലവിലുണ്ടായിരുന്നുള്ളു, പുതുതായി പമ്പ് വാങ്ങിയവരും നിലവിലുള്ള കാർ വാഷ് സ്ഥാപന ഉടമകളും യാതൊരു കരാരും നിലവിലെന്നും , ആദ്യത്തെ പെട്രോൾ പമ്പ് ഡീലറും, ഭൂവുടമയുമായി നടത്തിയ കരാറിൻറെ മറപിടിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കാർവാഷ് കേന്ദ്രം ഒഴിഞ്ഞ് പോകാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു .

ഐ ഓസി കമ്പനിയുടെ സ്ഥാപനത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കാർ വാഷ് സ്ഥാപനം നീക്കം ചെയ്യാൻ ഒരു മാസം മുൻപ് നോട്ടിസ് നൽകിയിട്ടും സ്ഥാപനം പൊളിച്ചുമാററാതെ തുടരുകയാണുണ്ടായത് , മാത്രമല്ല സ്ഥാപനത്തിൻറെ മറവിൽ മറ്റു പലതും നടക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കും, പെട്രോൾ പമ്പിനും ദോഷം ചെയ്യുമെന്ന കാരണത്താൽ കാർവാഷ് കേന്ദ്രം അവിടെ നിന്ന് നിക്കം ചെയ്യുകാണുണ്ടായതെന്ന് പമ്പ് മനേജർ പറഞ്ഞു . നീക്കം ചെയ്യുന്നതിന് മുമ്പ് അതിൻ്റെ വില നൽകാനും മധ്യസ്ഥൻ മാരുടെ മുഖേന തയ്യാറായിരുന്നെന്നും അത് ചെവികൊള്ളാതെ ഭീഷണിപ്പെടുത്തുകയാണ് കാർവാഷ് ഉടമ ചെയ്തെതെന്ന് പമ്പ് മാനേജർ ആരോപിച്ചു.

അതേ സമയം പമ്പ് ഉടമക്ക് മാസത്തിൽ മുപ്പ തിനായിരം രൂപ വാടക നൽകിയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും,22 ലക്ഷം രൂപ ചെലവഴിച്ചാണ് കാർ വാഷിംഗ് സെന്റർ സ്ഥാപിച്ചതെന്നും കാർവാഷ് സ്ഥാപനയുടമ ഷൈജൽ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇരുപതോളം വരുന്ന സംഘം ,കഴിഞ്ഞ ദിവസമാണ് സ്ഥാപനം തകർത്തത്. അടിവാരം ഔട്ട് പോസ്റ്റിൽ നിന്ന് പോലീസ് എത്തിയ ശേഷമാണ് അക്രമികൾ സ്ഥലം വിട്ടതെന്നും ഷൈജൽ പറഞ്ഞു കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രയാസപ്പെടുന്നതിനിടയിൽ ഭൂ ഉടമയുടെ നേതൃത്വത്തിൽ സ്ഥാപനം തകർത്തതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഷൈജൽ പറഞ്ഞു.സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിടുണ്ട്

Related Articles

Leave a Reply

Back to top button