Puthuppady

താമരശ്ശേരി ചുരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

പുതുപ്പാടി: താമരശ്ശേരി ചുരത്തിലെ അടിവാരം മുതൽ ലക്കിടി വരെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു, ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികളും, മുക്കം ഫയർ & റെസ്‌ക്യു ടീമിലെ മുപ്പത്തഞ്ചോളം പ്രവർത്തകരും, ആദർശ് പൂനൂരിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം സന്നദ്ധ പ്രവർത്തകരും വനം വകുപ്പ് ജീവനക്കാരും സജീവ പങ്കാളികളായി.

രാവിലെ 9 മണിയോടെ ചുരം വ്യൂ പോയന്റിൽ വച്ചു നടന്ന ഉത്ഘാടന ചടങ്ങിൽ ചുരം സംരക്ഷണ സമിതി ജന.സെക്രട്ടറി പി. കെ. സുകുമാരൻ സ്വാഗതവും ശ്രീമതി. സിന്ധു ജോയ് അദ്ധ്യക്ഷയും വഹിച്ചു.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഡ്വ: ആയിഷക്കുട്ടി സുൽത്താൻ ഉത്ഘാടനം നിർവഹിച്ചു.

200 ഓളം ചാക്ക് മാലിന്യങ്ങളാണ് ഇന്ന് ശേഖരിച്ചത്. ചുരത്തിൽ ബോധവൽക്കരണ ബോർഡുകളും കർശന പരിശോധനയും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് വനം വകുപ്പ്, പോലിസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Back to top button