Thiruvambady

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറബസാറിൽ ടാക്സി വാഹനങ്ങൾക്കായി സ്റ്റാൻഡ് വേണമെന്ന ആവശ്യമുയരുന്നു

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന അങ്ങാടികളിലൊന്നായ കൂമ്പാറബസാറിൽ ടാക്സി വാഹനങ്ങൾക്കായി സ്റ്റാൻഡ് വേണമെന്ന ആവശ്യമുയരുന്നു. മലയോരഹൈവേ കടന്നുപോകുന്ന വഴിയായതിനാൽ അങ്ങാടി വികസനപാതയിലാണ്. പുതിയ പാലം അടക്കം യാഥാർഥ്യമായി.

വിനോദസഞ്ചാരകേന്ദ്രമായ കക്കാടംപൊയിൽ, പൂവാറൻതോട് പ്രദേശങ്ങളിലേക്കുള്ള റൂട്ട് കൂടിയായതിനാൽ അങ്ങാടിയ്ക്കുള്ള പ്രാധാന്യം കൂടിവരുന്നു. ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 40-ഓളം വരുന്ന ഓട്ടോറിക്ഷകളും ഒട്ടേറെ പിക്കപ്പ്, ഗുഡ്‌സ് ഓട്ടോകളും ഉൾപ്പെടെ റോഡരികിലാണ് കാലങ്ങളായി പാർക്കുചെയ്യുന്നത്. അങ്ങാടി വികസിക്കുന്ന സാഹചര്യത്തിൽ ടാക്സികൾക്കായി പ്രത്യേകം സ്റ്റാൻഡ് ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

അങ്ങാടിയുടെ ഹൃദയഭാഗത്തായി വ്യാപാരസ്ഥാപനങ്ങൾക്ക് അഭിമുഖമായി റോഡരികിലാണ് ടാക്സികൾ സ്ഥിരമായി പാർക്കുചെയ്യുന്നത്. ഇത് ഗതാഗതപ്രശ്നവും സൃഷ്ടിക്കുന്നു. ബസ് ഗതാഗതം പൊതുവേ കുറവായ റൂട്ടിൽ ഓട്ടോകളാണ് പ്രധാന ആശ്രയം. കൂമ്പാറ-തോട്ടുമുക്കം, ആനോട് കുരങ്ങത്തംപാറ, മരംഞ്ചാട്ടി, പീടികപ്പാറ, കക്കാടംപൊയിൽ റൂട്ടിലേക്കെല്ലാം ആളുകൾ ഓട്ടോകളെയാണ് ആശ്രയിക്കുന്നത്.

Related Articles

Leave a Reply

Back to top button