മത്തായി ചാക്കോയുടെ പതിനേഴാമത് ചരമവാർഷിക അനുസ്മരണത്തിന് തിരുവമ്പാടിയിൽ തുടക്കമായി

തിരുവമ്പാടി: സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും തിരുവമ്പാടി എം.എൽ. എ യുമായിരുന്ന മത്തായി ചാക്കോയുടെ പതിനേഴാമത് ചരമവാർഷിക അനുസ്മരണത്തിന് തിരുവമ്പാടിയിൽ തുടക്കമായി.
തിരുവമ്പാടി, താമരശ്ശേരി എരിയകളിലെ ബ്രാഞ്ചുകളിലും, ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.
തിരുവമ്പാടിയിലെ മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ 7 മണിക്ക് സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് പതാക ഉയർത്തിയും, പുഷ്പാർച്ചന നടത്തിയും അനുസ്മരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
പാർട്ടി ജില്ലാ നേതാക്കളായ മുസാഫർ അഹമ്മദ്, ടി വിശ്വനാഥൻ, കെ ബാബു , വി കെ വിനോദ് തുടങ്ങിയവരും ചാക്കോയുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗം സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എം എം മണി ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും.







