Thiruvambady
മണിപ്പൂർ കലാപം; എൽ.ഡി.എഫ് പ്രതിഷേധം നാളെ തിരുവമ്പാടിയിൽ

തിരുവമ്പാടി: മണിപ്പൂരിൽ ഭരണകൂടത്തിൻ്റെ മൗനസമ്മതത്തോടെ ന്യൂനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനെതിരെ
എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ തിരുവമ്പാടിയിൽ സായാഹ്ന ധർണ്ണയും പ്രതിഷേധ പൊതുയോഗവും നടത്തും.
നൂറിൽ പരം ക്രൈസ്തവ വിശ്വാസികളെയും അല്ലാത്തവരെയും കൊന്നൊടുക്കുകയും മുന്നോറോളം പള്ളികളും വീടുകളും തകർക്കുകയും ചെയ്തിട്ടും കലാപം നിയന്ത്രിക്കാനും സമാധാനം സ്ഥാപിക്കാനും സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ കൂട്ടാക്കുന്നില്ലെന്നും എൽ.ഡി.എഫ് ആരോപിച്ചു. നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന പ്രതിഷേധ സദസ്സിൽ പ്രമുഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ പങ്കെടുക്കും.







