Mukkam

ചെറുപ്ര റസിഡന്റ്‌സ് അസോസിയേഷൻ മാസ്ക് വിതരണം നടത്തി

തൊണ്ടിമ്മൽ: ചെറുപ്ര റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്‌ക് വിതരണം നടത്തി.

രാജ്യത്ത് കോവിഡ് ബാധിതർ കൂടുന്നത് തടയുക, ജങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരുന്നു മാസ്‌ക് വിതരണം.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ആർ.ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ റെസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് പ്രേമൻ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു,

സെക്രട്ടറി ജയരാജൻ സ്രാമ്പിക്കൽ, ഗോപിനാഥൻ മൂത്തേടം, സുനിൽ ജോർജ്, രഘു പ്രസാദ്, പ്രദീപൻ ചെറുപ്ര, ജയപ്രസാദ്. എസ്, സിജു.പി, ഗോപി ആറാം പുറത്ത്, ഗോപാലൻ.കെ. പി, ഭാസ്കരൻ ആറാം പുറത്ത്, മോഹനൻ.സി, അജികോം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button