Thiruvambady

തിരുവമ്പാടിയിൽ 12 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ

തിരുവമ്പാടി: തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ 12 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ.

ആനക്കാംപൊയിൽ സ്വദേശി നടുവിൽകുറ്റ് വീട്ടിൽ കൂറ്റൻ ജോസ് എന്ന ജോസഫ് തോമസിനെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി തിരുവമ്പാടിയിലെയും, മറ്റു ബീവറേജ് സ്ഥാപനങ്ങളിനിന്നുമായി അളവിൽ കൂടുതൽ മദ്യം വാങ്ങി ആനക്കാംപൊയിൽ കേന്ദ്രീകരിച്ച് വിൽപ്പന നടത്താറാണ് പതിവ് എന്ന് തിരുവമ്പാടി പോലീസ് പറഞ്ഞു.

എസ് ഐ രമ്യ ഇ.കെ, എ എസ് ഐ സിന്ധു, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനീസ് കെ.എം, ഷിനോജ് കെ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Back to top button