Thiruvambady

ആം ആദ്മി പാർട്ടി ജില്ലാ പദയാത്രയ്ക്ക് നാളെ തിരുവമ്പാടിയിൽ തുടക്കം

തിരുവമ്പാടി : കക്ഷി രാഷ്ട്രീയ അതിപ്രസരത്തിൽ മലീമസമായ ഇന്തൃൻ ജനാധിപതൃത്തിനെതിരേ, രാജൃത്തെ ഓരോ പൗരനും ഒന്നിച്ച് നിൽക്കുന്നതിലൂടെ ഇന്തൃയെ ലോക നെറുകയിൽ ഒന്നാമത് എത്തിക്കാൻ, ‘ഒരു മാറ്റം അനിവാര്യമാണ്, അത് സാധ്യവുമാണ്, മാറേണ്ടത് നമ്മളാണ്’ എന്ന മുദ്രാവാക്യവുമായി ആം ആദ്മി പാർട്ടി ജില്ലാകമ്മിറ്റി പദയാത്ര സംഘടിപ്പിക്കുന്നു.

ജില്ലയിലെ 13 മണ്ഡലങ്ങളിലൂടെയുള്ള യാത്ര ജില്ലാ സെക്രട്ടറി അഭിലാഷ് ദാസ് നയിക്കും. അതത് മണ്ഡലത്തിലെ പ്രവർത്തകരാണ് പങ്കെടുക്കുക. നവംബർ 26-ന് കോഴിക്കോട്ട് സമാപിക്കും.

15-ന് വൈകീട്ട് നാലിന് തിരുവമ്പാടി ബസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ യാത്രയ്ക്ക് തുടക്കമാവും. വിവിധ പാർട്ടികളിൽ നിന്ന് ആം ആദ്മി പാർട്ടിയിലെത്തുന്ന 200-ഒാളം പേർക്ക് ചടങ്ങിൽ സ്വീകരണം നൽകുമെന്നും ജില്ലാ കൺവീനർ ഇ.കെ. പീറ്റർ, അഭിലാഷ് ദാസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button