Mukkam

ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ്

മുക്കം : ലഹരിക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധറാലിയും തെരുവുനാടകവും ഫ്ലാഷ് മോബും നടത്തി. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും ജാഗ്രതാസമിതിയുടെയും നേതൃത്വത്തിൽ ഓമശ്ശേരി നഗരത്തിലാണ് പരിപാടി നടത്തിയത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി., ട്രാഫിക്, ഹരിത ക്ലബ്ബ്‌ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

കൊടുവള്ളി എസ്.ഐ. എസ്.ആർ. രശ്മി ബോധവത്കരണറാലി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നാസർ പുളിക്കൽ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം സി.എ. ആയിഷ, പ്രഥമാധ്യാപകൻ ജെയിംസ് ജോഷി, പി.വി. അബ്ദുറഹിമാൻ, പി.ടി.എ. പ്രസിഡന്റ് ആന്റണി ഫ്രാൻസിസ്, എം.പി.ടി.എ. പ്രസിഡന്റ് ഭാവന വിനോദ്, അധ്യാപകരായ ബിജു മാത്യു, വ്യക്തിത്വവികസന ക്ലബ്ബ്‌ കൺവീനർ ജിൽസ് തോമസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button