Karassery

കെ. പ്രവീൺ കുമാറിന് സ്വീകരണം

കാരശ്ശേരി : കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ ഐക്യവും ബഹുമാനവും വളർത്തിയെടുത്താൽ ജില്ലയിൽനിന്ന് മൂന്ന് കോൺഗ്രസ് പ്രതിനിധികളടക്കം എട്ട് യു.ഡി.എഫ്. പ്രതിനിധികളെ നിയമസഭയിലേക്ക് അയയ്ക്കാനാവുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ നേതൃത്വം നൽകിയതിന് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പ്രിയദർശിനി സ്റ്റഡിസെന്ററും കാരശ്ശേരി സഹകരണ ബാങ്കും ചേർന്നുനടത്തിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് വി.എൻ. ജംനാസ് അധ്യക്ഷനായി. കെ.പി.സി.സി. അംഗം എൻ.കെ. അബ്ദുറഹിമാൻ ഉപഹാരം നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത പൊന്നാടയണിയിച്ചു. കാവിൽ പി. മാധവൻ, ബി.പി. റഷീദ്, വിനോദ് പടനിലം, സി.കെ. കാസിം, ജാഫർ വോപ്പ, ശ്രീനിവാസൻ കാരാട്ട്, സത്യൻ മുണ്ടയിൽ, റിൻസി ജോൺസൺ, ഷാനിബ് ചോണാട് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button