Kodiyathur
നരബലിക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു

കൊടിയത്തൂർ : ഇലന്തൂരിലെ ഇരട്ട നരബലിയിൽ പ്രതിഷേധിച്ച് ബാലസംഘം കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കാപ്പറമ്പിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ ദിപിൻ പി പി അധ്യക്ഷതവഹിച്ചു. നിവേദിത, ഗിരീഷ് കാരക്കുറ്റി, സെലീന മുജീബ്, ഹാഷ്മി നിയാസ് സി.ടി., രാകേഷ് ചെറുവാടി എന്നിവർ സംസാരിച്ചു. ഇ കെ മുബീന സ്വാഗതവും, അർഷാദ് ആലം നന്ദിയും പറഞ്ഞു.







