Kerala

കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിച്ചത്.

മേല്‍ശാന്തി ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ ഭക്തര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ലെന്നാണ് വിവരം. നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകളും നടക്കും. കുംഭമാസ പൂജ പൂര്‍ത്തിയാക്കി, ഫെബ്രുവരി 18 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും

Related Articles

Leave a Reply

Back to top button