India

ഒരു വയസുകാരന്‍ അവ്യാന് എഎപിയുടെ അപ്രതീക്ഷ സമ്മാനം; കെജരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ‘കുഞ്ഞു കെജരിവാളിന്’ ക്ഷണം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തിയ കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സോഷ്യല്‍മീഡിയയില്‍ താരമായ കുഞ്ഞു കെജരിവാളിനും ക്ഷണം. കെജരിവാളിന്റെ അതേ ശൈലിയില്‍ കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്‌ളറും അണിഞ്ഞ് ഡല്‍ഹിയുടെ തെരുവില്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്ന കൊച്ചുമിടുക്കനെ സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു വയസുകാരന്‍ അവ്യാന്‍ തോമറിനെ ക്ഷണിച്ചുകൊണ്ടാണ് അപ്രതീക്ഷിത സമ്മാനം എഎപി നല്‍കിയത്. ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവാണ് അവ്യാന്‍. ‘സ്യൂട്ട് അപ്പ് ജൂനിയര്‍’ എന്ന അടിക്കുറിപ്പില്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ എഎപി നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യതലസ്ഥാനത്തെ എഎപി പ്രവര്‍ത്തകരായ രാഹുല്‍ തോമറിന്റെയും മികാഷിയുടെയും മകനാണ് ഒരു വയസുകാരനായ അവ്യാന്‍ തോമര്‍. അച്ഛനൊപ്പം തോളിലേറിയാണ് കുഞ്ഞു കെജരിവാള്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിറങ്ങിയത്.

Related Articles

Leave a Reply

Back to top button