Koodaranji

കൂടരഞ്ഞി: ഫാ.ബാബു കുഴുമ്പിൽ സി എം ഐ അന്തരിച്ചു

കൂടരഞ്ഞി: ഫാ.ബാബു കുഴുമ്പിൽ സി എം ഐ (57) അന്തരിച്ചു.

തളിപ്പറമ്പ് ദർശന ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ആയിരുന്നു.

പിതാവ്: പരേതനായ ജോസഫ്.

മാതാവ്: ത്രേസ്യാമ്മ മരഞ്ചാട്ടി മടപ്പള്ളിൽ കുടുംബാംഗം.

അസുഖ ബാധിതനായി കല്പറ്റ ഫാത്തിമ മാതാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ 02:30-വരെ ബാബു അച്ചന്റെ ഭൗതികശരീരം കൂടരഞ്ഞി മാങ്കയത്തുള്ള തറവാട്ടു വീട്ടിൽ പൊതു ദർശനത്തിന് വെക്കുന്നതും തുടന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതുമാണ്.

ഇന്ന് വൈകുന്നേരം 4:00 മണി മുതൽ മേരിക്കുന്ന് സെന്റ് തോമസ് മൗണ്ടിൽ പൊതു ദർശനം ഉണ്ടാകും.

നാളെ (25-10-2022- ചൊവ്വ) രാവിലെ 08:00-ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ എത്തിക്കുന്ന ഭൗതിക ദേഹം പൊതു ദർശനത്തിനു ശേഷം ഉച്ചയ്ക്ക് 02:00- മണിക്ക് സംസ്കരിക്കും.

സഹോദരങ്ങൾ: ഇമ്മാനുവൽ (റിട്ട. തഹസിൽദാർ), ജേക്കബ് (റിട്ട. മാവൂർ ഗ്രാസിം), ജോസ് (റിട്ട. എച്ച് എം), ബേബി (ബിസിനസ്), ആലിസ് (റിട്ട. ടീച്ചർ), മേരി (റിട്ട. ടീച്ചർ), ജോളി (ജി.എച്ച്.എസ്.എസ് അരീക്കോട്), ട്രീസ (എൽ.എഫ്. യു.പി.എസ് വേനപ്പാറ).

ലക്കിടി ധ്യാനകേന്ദ്രം വയനാട്, അമലാപുരി കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button