Kodanchery

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കോടഞ്ചേരി: ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് പഞ്ചായത്തുമായി ചേർന്ന് നടത്തുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയിലെ കാർപ്പ് ഫാർമിങ്ങ് കർഷകർക്കുള്ള മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കോടഞ്ചേരി പഞ്ചായത്തിലെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിണ്ടന്റ് അലക്സ് തോമസ് നിർവഹിച്ചു.

വൈസ് പ്രസിണ്ടന്റ് ലിസ്സി ചാക്കോ , സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിൽ, മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ചിന്നാ അശോകൻ അക്വാകൾച്ചർ പ്രമോട്ടർമാരായ നെൽസൺ ജേക്കബ്, ദീപു സി. കെ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിൽ 192 കർഷകർക്ക് 5.86 ഹെക്ടർ സ്ഥലത്തേക്ക് ആവശ്യമായ മത്സ്യ കുഞ്ഞുങ്ങളെയാണ് ഇന്ന് വിതരണം ചെയ്തത്.

Related Articles

Leave a Reply

Back to top button