CharamamThiruvambady
തിരുവമ്പാടി : താഴെ തിരുവമ്പാടി മേലേതടത്തിൽ രാമകൃഷ്ണൻ അന്തരിച്ചു

തിരുവമ്പാടി : താഴെ തിരുവമ്പാടി മേലേതടത്തിൽ രാമകൃഷ്ണൻ (67) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-10-2022- ബുധൻ) ഉച്ചയ്ക്ക് 12:00- മണിക്ക് വീട്ടുവളപ്പിൽ.
രോഗബാധിതനായി ചികിത്സയിലായിരുന്നു.
ദീർഘകാലം തിരുവമ്പാടി ടൗണിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു.
സി പി ഐ (എം) ലോക്കൽ കമ്മിറ്റി അംഗം, കെ എസ് കെ ടി യു ഏരിയാ കമ്മിറ്റി അംഗം, കേരള പ്രവാസി സംഘം ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വസന്ത.
മക്കൾ: സ്മിത, ഷീന, ഷിനിത.
മരുമക്കൾ: ബാബു, ദിനേശൻ, പരേതനായ സുധീർ.







