Thiruvambady

ഓവറോൾ കിരീടത്തിൽ മുത്തമിട്ട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്‌ യു.പി സ്കൂൾ

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് തല എൽപി സ്കൂൾ കായികമേള  സമാപന സമ്മേളനം  തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി ബെന്നി അധ്യക്ഷയായ ചടങ്ങിൽ എച്ച് എം  ഫോറം കൺവീനർ അഗസ്റ്റിൻ മഠത്തി പറമ്പിൽ,വാർഡ് മെമ്പർ ആയ  ലിസി സണ്ണി, ഹെഡ്മാസ്റ്റർ മാരായ  റോയ് ജോസ്, ലൈജു സെബാസ്റ്റ്യൻ,  റോബർട്ട് എൻ എസ്, അഗസ്റ്റിൻ പി ജെ,  കുഞ്ഞുമരയ്ക്കാർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മുക്കം സബ്ജില്ലാ സംഘടിപ്പിച്ച പ്രഥമ തിരുവമ്പാടി കോംപ്ലക്സ് സ്പോർട്സ് മത്സരത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ്‌ യു.പി സ്കൂൾ 83 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
പുന്നയ്ക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ ആൽബിൻ ബിജു , ലിസാൻഡ്ര ആൻ ജോസഫ് എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ നേടിക്കൊണ്ട് കുട്ടിതാരങ്ങൾ നാടിന് അഭിമാനമായി. അധ്യാപകരായ അജി ജോസഫ്,അലൻ ദാസ്, സിസ്റ്റർ ബീന കുര്യാക്കോസ്, ട്രീസാ മേരി എന്നിവർ കായിക പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.

സേക്രട്ട് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി റണ്ണേഴ്സ് അപ് കിരീടവും എം എ എം എൽപി സ്കൂൾ വിളക്കാംതോട് സെക്കന്റ്‌ റണ്ണേഴ്സ് അപ് കിരീടവും കരസ്ഥമാക്കി.

Related Articles

Leave a Reply

Back to top button