Puthuppady

താമരശ്ശേരി ചുരത്തിൽ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി; വൻ ദുരന്തം ഒഴിവായി

അടിവാരം: താമരശ്ശേരി ചുരത്തിൽ ബസ് സംരക്ഷണ ഭിത്തി മറികടന്നു മുന്നോട്ട് നീങ്ങി.
ചുരം ഏഴാം വളവിൽ ഇന്ന് പുലർച്ചെ ആണ് അപകടം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽ പെട്ടത്.

 

സംരക്ഷണ ഭിത്തി മറികടന്ന് മുന്ന് മീറ്ററോളം പുറത്തേക്ക് ചാടിയാണ് ബസ് നിന്നത്. സംരക്ഷണ ഭിത്തിയിൽ കുടുങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ചെറിയ വാഹനങ്ങൾ മാത്രമാണ് വൺവേ അടിസ്ഥാനത്തിൽ കടന്നു പോകുന്നത്. ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കം ചെയ്യാൻ ശ്രമങ്ങൾ ആരംഭിച്ചു

Related Articles

Leave a Reply

Back to top button