Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു; നിയമനം ആരോഗ്യ വകുപ്പിലേക്ക്

തിരുവനന്തപുരം; ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു. ആരോഗ്യവകുപ്പില്‍ നിയമിച്ചു കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഡോക്ടര്‍ കൂടിയാണ് എന്ന കാര്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പിലേക്കു നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല. ജനുവരി അവസാനം ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 3നു രാത്രി 12.55നാണു ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചായിരുന്നു ബഷീര്‍ കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു.

Related Articles

Leave a Reply

Back to top button