India

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എഎപിയിലേക്ക് കുത്തൊഴുക്ക്: 24 മണിക്കൂറിനുള്ളില്‍ 11 ലക്ഷം ആളുകള്‍ അംഗത്വമെടുത്തതായി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ പതിനൊന്ന് ലക്ഷം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ആംആദ്മി പാര്‍ട്ടി. രാഷ്ട്ര നിര്‍മാണ്‍ എന്ന പേരില്‍ മിസ്ഡ് കോള്‍ അടിച്ചാല്‍ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കുന്ന പ്രചാരണം ആംആദ്മി പാര്‍ട്ടി മുന്നോട്ട് വച്ചിരുന്നു. ഇത് വഴി 11 ലക്ഷത്തോളം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നാണ് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നത്.

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയാണ് ആംആദ്മി ഭരണ തുടര്‍ച്ച നേടിയത്. 70ല്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. 48ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപി കേവലം എട്ടുസീറ്റുകളില്‍ ചുരുങ്ങി. കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനും സാധിച്ചില്ല.

അതെസമയം ഞായറാഴ്ച അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേല്‍ക്കും. അരവിന്ദ് കെജരിവാളിന് ഒപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Leave a Reply

Back to top button