Kodanchery
ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ നടത്തി

കോടഞ്ചേരി: ചാമോറ ഗവണ്മെന്റ് എൽ പി സ്കൂളിൽ വെച്ച് കോടഞ്ചേരി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ നടത്തി. പ്രസ്തുത പരിപാടി പി ടി എ പ്രസിഡന്റ് അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കരുണാകരൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ബീന സ്വാഗതം പറഞ്ഞു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് കോടഞ്ചേരി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫിസർ മാരായ ജെസ്സി മാത്യു, റഫീഖ് എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് അധ്യാപിക സരിത നന്ദി പറഞ്ഞു.







