Adivaram

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട ലോറി താഴേക്ക് പതിച്ചു

അടിവാരം: താമരശ്ശേരി ചുരം ഒമ്പതാം വളവിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു. ആളപായമില്ല. മൈസൂരിൽ നിന്നും ചുരമിറങ്ങി വരികയായിരുന്ന ലോറി സംരക്ഷണ ഭിത്തിയും തകർത്ത് 50 മീറ്ററോളം താഴേക്കാണ് പതിച്ചത്.

തലയ്ക്ക് പരിക്കേറ്റ ലോറി ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button