Mukkam

ചെറിയൊരു സല്യൂട്ട്, വലിയ ചില പ്രതീക്ഷകൾ; ആവേശം നിറച്ച് സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

മുക്കം: വിദ്യാർഥികളിൽ ആവേശവും അഭിമാനവും നിറച്ച് സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ (എസ്പിസി) പാസിങ് ഔട്ട് പരേഡ്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം, ഗവ.ഹയർ സെക്കൻഡറി  സ്കൂൾ കൊടുവള്ളി, വിഎംഎച്ച് എം ഹയർ സെക്കൻഡറി സ്കൂൾ ആനയാംകുന്ന്, കരുവമ്പൊയിൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 174 സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് ആണ് നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടത്തിയത്. ലിന്റോ ജോസഫ് എംഎൽഎ സല്യൂട്ട് സ്വീകരിച്ചു.

മുക്കം നഗരസഭാധ്യക്ഷൻ പിടി ബാബു, പിടിഎ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എം.കെ. യാസർ, കൗൺസിലർ പി.ജോഷില, താമരശ്ശേരി ഡിവൈഎസ്പി:ടി.കെ. അഷ്‌റഫ്, കൊടുവള്ളി ഇൻസ്പെക്ടർ പി.എസ്.ചന്ദ്രമോഹൻ, എസ്പിസി കോഴിക്കോട് റൂറൽ എഡിഎൻഒ: സതീശൻ, മുക്കം ജനമൈത്രി ഇൻസ്പെക്ടർ പി.അസ്സൈൻ, അഡീഷനൽ നോഡൽ ഓഫിസർ പുഷ്പരാജൻ, പ്രിൻസിപ്പൽ എം.കെ.ഹസീല, ഹെഡ്മിസ്ട്രസ്സ് പി.വി. റംലത്ത് എന്നിവർ പ്രസംഗിച്ചു.

സിപിഒ ഇസ്ഹാഖ് കാരശ്ശേരി കെഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നീലേശ്വരം ഹൈസ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം പരേഡിനെ വർണാഭമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലാറ്റൂണായി കരുവമ്പൊയിൽ ഹയർ സെക്കൻഡറി സ്കൂളിലെ ബോയ്സ് പ്ലാറ്റൂണും  പെൺകുട്ടികളുടെ വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളിയിലെ ഗേൾസ് പ്ലാറ്റൂണും തിരഞ്ഞെടുക്കപ്പെട്ടു.

ബെസ്റ്റ് ഔട്ട് ഡോർ കെഡറ്റുകളായി ജഗതീശ്വനാഥ്, ഹിബ ഫാത്തിമ, അംജദ് സാദിഖ്, ദീപ്ന ആർ. കൃഷ്ണൻ എന്നിവരെയും ബെസ്റ്റ് ഇൻഡോർ കെഡറ്റുകളായി ആർദ്ര, മുഹമ്മദ് അൻസിൽ, ഫാത്തിമ ഷെറിൻ, ഫാദിൽ സമാൻ എന്നിവരെയും ബെസ്റ്റ് ഓൾ റൗണ്ടർ കെഡറ്റുകളായി ഇഷ ഫാത്തിമ, ലെന മെഹറിൻ,  ഫിദ ഷെറിൻ, മുഹമ്മദ് അർഷാദ് എന്നിവരെയും തെരഞ്ഞെടുത്തു. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ബി. ഷറീന, ഇ.കെ ജയരാജൻ, ബിന്ദുമോൾ തോമസ്, പി.പി.ജസീല, കെ.മുഹമ്മദ്, വി, സുബൈദ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ  സൂരജ്,  കാസിം, എം.ലീന, എം.ജയരാജൻ, ഷക്കീല, അനൂപ് മണാശ്ശേരി, അനസ്, ഷീന, ഷറഫുദ്ദീൻ, ജയന്തി റീജ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button