Karassery

ഐ.എച്ച്.ആർ.ഡി.കോളേജ് റോഡ് തുറന്നു

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. കോളേജിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്തു. ഇതോടെ കോളേജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ മിക്കവാറും പൂർത്തിയായി. വെള്ളം, കെട്ടിടത്തിന് റാമ്പ്, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാതിരുന്നതിനാൽ കെട്ടിടംപണി പൂർത്തിയായിട്ടും അഞ്ച് വർഷത്തിലധികം തുറന്നുപ്രവർത്തിക്കാതെ നീണ്ടു.

മുൻ എം.എൽ.എ. സി. മോയിൻകുട്ടിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 2.5 കോടി അനുവദിച്ചാണ് കെട്ടിടം നിർമിച്ചത്. ഏറെക്കാലം തുറന്നു പ്രവർത്തിക്കാതെകിടന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കിയിരുന്നു. വാടകക്കെട്ടിടത്തിൽ തുടർന്ന കോളേജ് ഈ വർഷമാണ് തോട്ടക്കാട്ടേക്ക് മാറ്റിയത്. കോളേജിലേക്കുള്ള റോഡിന്റെ തടസ്സങ്ങൾ തീർക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന്റെയും കോളേജ് പ്രിൻസിപ്പലിന്റെയും പി.ടി.എ. യുടെയും നേതൃത്വത്തിൽ 2.5 സെൻറ്് സ്ഥലം വാങ്ങുകയും സ്ഥലത്തെ വലിയപാറകൾ പൊട്ടിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. തുടർന്നാണ് റോഡ് കോൺക്രീറ്റ് ചെയ്ത് തുറന്നുകൊടുത്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്ഥിരം സമിതി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ശാന്തദേവി മൂത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ റുക്കിയ റഹീം, അഷ്റഫ് തച്ചാറമ്പത്ത്, സുനിതാ രാജൻ, എം.ആർ. സുകുമാരൻ, കെ.കെ. നൗഷാദ്, കോളേജ് പ്രിൻസിപ്പൽ സജീവ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button