Mukkam

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മുക്കം യൂണിറ്റ് കമ്മിറ്റി ജില്ലാതല വടംവലിമത്സരം നടത്തി

മുക്കം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മുക്കം യൂണിറ്റ് കമ്മിറ്റി ജില്ലാതല വടംവലിമത്സരം നടത്തി. ദേശീയമത്സരത്തിൽ 26 ടീമുകൾ മാറ്റുരച്ചു.

കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽസെക്രട്ടറി ജിജി.കെ. തോമസ് ഉദ്ഘാടനംചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് നിസാർ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു മുഖ്യാതിഥിയായി.

ചടങ്ങിൽ റഫീക് മാളിക, ചന്ദ്രൻ കപ്പിയേടത്ത്, പി. അലി അക്ബർ, ജോസഫ്, പി. പ്രേമൻ, എം.ടി. അസ്‌ലം, നൂറുദ്ദീൻ, വി.പി. അനീസുദ്ദീൻ, ഷമീർ, വിനീഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button