Kodanchery

മൈക്കാവ് ജനത ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ‘അറിവാണ് ലഹരി’ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി : മൈക്കാവ് ജനത ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ‘അറിവാണ് ലഹരി’ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എം.എൽ.
എ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഫാ.റെജി കോലാനിയ്ക്കൽ അധ്യക്ഷനായിരുന്നു. ബി ആർ സി പരിശീലക ഷൈജ ടീച്ചർ, ജീവിത നൈപുണി പരിശീലകൻ ഷിജു ഏലിയാസ് എന്നിവർ ശിൽപശാല നയിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി.സി ആൻഡ്രൂസ്, ലൈബ്രറി പ്രസിഡന്റ് അഖിൽജോസ്, സെക്രട്ടറി ലൈജു തോമസ്, സരിത എസ്.ആർ. ജോബി പി.എം. വിദ്യാർത്ഥികളായ അലീന മേരി റിജോ, സാനിയ ഷിനോ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button