Kerala

കൊറോണ; മലപ്പുറം ജില്ലയിലെ മാസ്‌ക് ക്ഷാമം പരിഹരിക്കാന്‍ മാസ്‌കുകള്‍ നിര്‍മിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

മലപ്പുറം:കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള മാസ്‌കുകള്‍ ജില്ലയിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ചു നല്‍കും. എസ്എഫ്‌ഐ വനിതാ സബ്കമ്മിറ്റിയായ മാതൃകം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാസ്‌ക് നിര്‍മ്മാണം നടത്തുന്നത്.

താനൂരില്‍ വച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള മാസ്‌ക് നിര്‍മ്മിക്കുന്നത്. അടുത്ത ദിവസം വിതരണം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം തേജസ് കെ ജയന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ എച്ച് റംഷീന, മാതൃകം ജില്ലാ കണ്‍വീനര്‍ കെ വൃന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഷിനി, മനീഷ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌ക് നിര്‍മ്മാണം.

Related Articles

Leave a Reply

Back to top button